കുറവിലങ്ങാട്: ധനുമാസ തിരുവാതിര വ്രതത്തിൻ്റെ പുണ്യം പേറി ഇന്ന് എട്ടങ്ങാടി നിവേദ്യം നടക്കും. വിവിധ തിരുവാതിര കളിസംഘങ്ങളുടെ നേതൃത്വത്തിൽ ആണ് പ്രധാനമായും എട്ടങ്ങാടി നിവേദ്യം നടക്കുക. കിഴങ്ങുവർഗ്ഗങ്ങളുടെ വിളവെടുപ്പു കാലവും കൂടെയായ ധനുമാസത്തിലെ ഉത്രട്ടാതി മുതൽ തുടങ്ങുന്ന തിരുവാതിര വ്രതത്തിന്റെ ഓരോ ദിവസവും ഓരോ കിഴങ്ങ് വർഗ്ഗങ്ങൾ ആണ് നിഷ്കർഷിച്ചിട്ടുള്ളത്.
മഞ്ഞുകാലമായ ധനുമാസത്തിൽ ജീവിതശൈലി രോഗങ്ങൾ ഉയരുന്നത് തടയുവാനുള്ള ആരോഗ്യ ചര്യ കൂടിയാണ് കിഴങ്ങ് വർഗ്ഗങ്ങൾ ഉൾപ്പെടുത്തിയുള്ള ആഹാരങ്ങൾ. തിരുവാതിര വിഭവങ്ങളിലെല്ലാം കിഴങ്ങുവർഗ്ഗങ്ങൾ കൂടുതലായി നമുക്ക് കാണുവാൻ കഴിയും. അവയിൽ ഏറ്റവും പ്രധാന്യമർഹിക്കുന്ന ഒന്നാണ് എട്ടങ്ങാടി. തിരുവാതിരയുടെ തലേന്നാള്‍ മകയിരം നാളിൽആണ് എട്ടങ്ങാടി നേദിക്കുന്നത്. മകയിരം നാള്‍ തീരുന്നതിന് മുന്‍പ് നേദ്യം കഴിയണം. തീയിൽ കാച്ചില്‍, ചേമ്പ്, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ് ‘ ഏത്തക്കായ, ഇവ ചുട്ടെടുത്ത് അരിഞ്ഞെടുക്കണം. ചുട്ടെടുത്തതും ചേര്‍ത്ത് ശര്‍ക്കര പാവു കാച്ചിയതിലേക്ക് ഇടണം. ഇതിനോടൊപ്പം നെയ്യ്-തേന്‍, പഴം, നീലക്കരിമ്പ്- നാളികേരം അരിഞ്ഞെടുത്തതും, വന്‍പയര്‍- കടല എള്ള് ഇവ വറുത്തു പൊടിച്ചതും കൂട്ടിച്ചേര്‍ത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
(കാലദേശ ഭേദങ്ങള്‍ക്കനുസരിച്ച് ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ട്) കത്തിച്ച വിളക്കിന് മുന്‍പില്‍ മൂന്ന് തൂശനിലകളായി എട്ടങ്ങാടി വച്ച് നേദിക്കുന്നു (ശിവന്‍, ഗണപതി, പാര്‍വതി)എട്ടങ്ങാടിയോടൊപ്പം വെറ്റില, പാക്ക്, കരിക്ക് (നേന്ത്രപ്പഴം-കായ കീറി വറുത്ത (ഉപ്പേരി) പ്രധാനമാണ്). സ്ത്രീകള്‍ ശിവമന്ത്രത്താല്‍ പ്ലാവില കുത്തി കരിക്കിന്‍ വെള്ളം തീര്‍ത്ഥമായെടുത്ത് പൂക്കള്‍ അര്‍പ്പിച്ചാണ് പൂജ ചെയ്യുന്നത്.