അയ്മനം: തിരുവാറ്റ 44 ആം നമ്പർ അങ്കണവാടിയുടെ ശിലാസ്ഥാപനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ നിർവഹിച്ചു. തോമസ് കോട്ടൂരാൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഷാജിമോൻ ഫ്ലോറി മാത്യു, പ്രമോദ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Advertisements
വാർഡ് മെംബർ പ്രസന്നകുമാരി സ്വാഗതം ആശംസിച്ചു. അങ്കണവാടി ടീച്ചർ ധനലക്ഷ്മി സുരേഷ് നന്ദി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.