ലഹരി മാഫിയയുടെ ശല്യം: ഉറക്കം നഷ്ടപ്പെട്ട് കുന്നുംപുറം നിവാസികൾ

തിരുവാർപ്പ് : ലഹരി മാഫിയയുടെ ശല്യത്തിൽ രാത്രിയിൽ ഉറങ്ങാൻ സാധിക്കാതെ ചെങ്ങളം കുന്നുംപുറം നിവാസികൾ വലയുന്നു. പഴയ മെറീന തീയേറ്ററിന് സമീപത്താണ് കഞ്ചാവും മറ്റ് ലഹരികളും ഉപയോഗിച്ച ശേഷം യുവാക്കൾ പ്രദേശവാസികളെ ദുരിതത്തിലാക്കുന്നത്. അർദ്ധരാത്രി കഴിയുമ്പോൾ വീടുകളുടെ കോളിംഗ് ബെല്ലുകൾ അടിക്കുക , വാതിലിൽ തട്ടി ശബ്ദം ഉണ്ടാക്കുക , വലിയ ശബ്ദത്തിൽ അസഭ്യ വർഷം നടത്തുക തുടങ്ങി ജനങ്ങളുടെ സ്വകാര്യതയെ ഇരുട്ടിന്റെ മറവിൽ ഇല്ലാതാക്കുകയാണ് ഇത്തരക്കാർ.

Advertisements

കുമരകം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ഈ പ്രദേശം തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്തിന്റെ മൂന്ന് – നാല് വാർഡുകളുടെ അതിർത്തി പ്രദേശവുമാണ്. ഏതാനും ദിവസം മുമ്പ് ഈ പ്രദേശത്ത് അടിപിടി നടന്നിരുന്നു. എന്നാൽ ഇപ്പോഴും ഈ പ്രദേശത്ത് ആവശ്യമായ രീതിയിൽ പോലീസ് പട്രോളിംഗ് നടക്കുന്നില്ലെന്ന് ജനങ്ങൾ ആരോപിക്കുന്നു. രാത്രി വഴിവിളക്കുകളുടെ ഫ്യൂസ് ഊരിമാറ്റിയ ശേഷമാണ് ഇവർ ഈ പ്രദേശത്ത് തമ്പടിക്കുന്നതെന്നും സന്ധ്യാസമയങ്ങളിൽ ഇതുവഴി സ്ത്രീകൾക്ക് വഴിനടക്കാൻ പോലും സാധിക്കാത്ത തരത്തിൽ അസ്ലീല – അസഭ്യ കമന്റുകളും നിത്യസംഭവമെന്നും പ്രദേശവാസിയായ വാർഡ് മെമ്പർ പറഞ്ഞു. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ജനങ്ങൾ കൂട്ടായ പരാതി നൽകുമെന്നും ഗ്രാമപ്പഞ്ചായത്ത് അംഗം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.