തൊടുപുഴ നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാളെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി : കൊലപാതകമെന്ന സൂചന നൽകി പൊലീസ് ; പ്രതി സർജിക്കൽ ബ്ളേഡ് ഉപയോഗിച്ച് ആക്രമണം നടത്തുന്ന സ്ത്രീ

ഇടുക്കി: ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കാലിനു പരുക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു. ഉടുമ്ബന്നൂര്‍ നടൂപ്പറമ്ബില്‍ അബ്ദുല്‍ സലാം (52) ആണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് ടൗണില്‍ അലഞ്ഞു നടക്കുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

തൊടുപുഴ ടൗണ്‍ ഹാളിന് സമീപത്താണ് സലാമിനെ കാലിന് പരുക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പിടിച്ചുപറി കേസുകളില്‍ ഉള്‍പ്പെട്ടയാളാണു സലാമെന്നു പൊലീസ് പറഞ്ഞു. നഗരത്തില്‍ അലഞ്ഞു തിരിയുന്ന സ്ത്രീയുമായി മദ്യം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായതായി പൊലീസിന്റെ അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവര്‍ മുന്‍പും പലരെയും സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്‌ ആക്രമിച്ചിട്ടുമുണ്ട്. ഇവരാണോ സലാമിനെ ഉപദ്രവിച്ചതെന്ന കാര്യത്തില്‍ തെളിവു ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇയാളെ പരുക്കേറ്റ നിലയില്‍ കണ്ടതായി നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചത്. ഷെരീഫയാണ് അബ്ദുല്‍ സലാമിന്റെ ഭാര്യ.

Hot Topics

Related Articles