തൊടുപുഴ: മൂവാറ്റുപുഴയില്‍ ഒമ്പതു പേര്‍ക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ വിശദീകരണവുമായി നഗരസഭ. ഒമ്പതുപേരെയും തെരുവുനായ് ആക്രമിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ആക്രമിച്ചത് തെരുവുനായ് അല്ലെന്നും വളര്‍ത്തു നായ ആണ് ആക്രമിച്ചതെന്നും നഗരസഭ വ്യക്തമാക്കി. നായയുടെ ചങ്ങല അഴിഞ്ഞുപോവുകയായിരുന്നു. വളര്‍ത്തു നായയാണ് ആക്രമിച്ചതെന്ന് നായയുടെ ഉടമയും സമ്മതിച്ചുവെന്ന് മൂവാറ്റുപുഴ നഗരസഭ അധികൃതര്‍ പറഞ്ഞു.
നായയുടെ ഉടമയ്ക്കെതിരെ കേസ് നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകായണെന്നും അധികൃതര്‍ വ്യക്തമാക്കി. നായയുടെ ആക്രമത്തില്‍ പരിക്കേറ്റ് ഒമ്ബതുപേരാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. കുട്ടികളടക്കമുള്ളവര്‍ക്കാണ് കടിയേറ്റത്. അമ്ബലത്തില്‍ പോയവരും മദ്രസയില്‍ പോയി മടങ്ങി വരുകയായിരുന്ന കുട്ടികള്‍ക്കും ജോലിക്ക് ഇറങ്ങിയവർക്കുമാണ് നായയുടെ ആക്രമണമുണ്ടായത്.