തൊടുപുഴ: വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കല്ലിനിടിച്ച് കൊലപ്പെടുത്തി. തൊടുപുഴ ഒളമറ്റം ഉറവപ്പാറ മുണ്ടയ്ക്കൽ മജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ പാറടിയിൽ നോബിൾ തോമസിനെ (25) പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി 11.30 ഓടെ ഒളമറ്റം ലൂണാർ ഫാക്ടറി ഔട്ട്ലറ്റിനു സമീപമായിരുന്നു സംഭവം. മദ്യപിച്ചതിനു ശേഷമുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മജുവും നോബിളും കിണറിന് റിംഗിറക്കുന്ന ജോലി ചെയ്യുന്നവരായിരുന്നു.
സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ചാണ് ഇന്നലെ രാവിലെയും ജോലിയ്ക്കു പോയതെന്ന് നാട്ടുകാർ പറഞ്ഞു. തിരികെ വീട്ടിലെത്തുന്നതിനു മുമ്പാണ് സംഭവമുണ്ടായത്. ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് നോബിൾ മജുവിനെ കല്ലിനും കമ്പിനും തലയ്ക്കടിച്ചു. കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ പരിസര വാസികൾ വിവരം പോലീസിനെ വിളിച്ചറിയിച്ചു. പോലീസെത്തി മജുവിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻനോബിളിനെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊടുപുഴ ഡിവൈഎസ്പി ജിംപോൾ, സിഐ വി.സി.വിഷ്ണുകുമാർ, എസ്ഐ ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തത്തി പരിശോധന നടത്തി. മജുവിന്റെ മൃതദേഹം രാവിലെ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഉറവപ്പാറയിൽ വാടകയ്ക്കു താമസിക്കുന്ന മജു അവിവാഹിതനാണ്.