കോട്ടയം: പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ബുധനാഴ്ച പത്രിക സമർപ്പിക്കും. ആയിരങ്ങൾ പങ്കെടുക്കുന്ന റോഡ് ഷോയോടെയാണ് പത്രിക സമർപ്പണത്തിനായി സ്ഥാനാർത്ഥി എത്തുക. തോമസ് ചാഴികാടൻ കേരളാ കോൺഗ്രസ്-എം ഓഫീസിൽ നിന്നാവും പത്രിക സമർപ്പണത്തിനായി കലക്ടറേറ്റിലേക്ക് എത്തുന്നത്. ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പം അണിനിരക്കും.
രാവിലെ ഒൻപതിന് പാർട്ടി ഓഫീസിൽ നിന്ന് പുറപ്പെടുംവിധമാണ് ക്രമീകരണം. കേരളാ കോൺഗ്രസ്-എം പ്രവർത്തകരെല്ലാം പാർട്ടി ഓഫീസിൽ നിന്നാണ് പുറപ്പെടുന്നത്. സിപിഎം പ്രവർത്തകർ തിരുനക്കര ക്ഷേത്രപരിസരത്ത് സംഗമിച്ചാവും സ്ഥാനാർത്ഥിക്കൊപ്പം ചേരുന്നത്. മുന്നണിയിലെ മറ്റ് ഘടകകക്ഷിനേതാക്കളും പ്രവർത്തകരും ഗാന്ധിസ്ക്വയറിൽനിന്ന് റോഡ് ഷോയിൽ പങ്കുചേരും. കെ.കെ റോഡുവഴിയാണ് റോഡ് ഷോ ക്രമീകരിച്ചിട്ടുള്ളത്. വരണാധികാരിയായ ജില്ലാ കലക്ടർ മുൻപാകെയാണ് പത്രിക സമർപ്പിക്കുന്നത്. 10.30ന് പത്രിക സമർപ്പിക്കുന്നതിനാണ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ലോകസഭാ മണ്ഡലത്തിലേക്ക് രണ്ടാതവണയാണ് തോമസ് ചാഴികാടൻ ജനവിധി തേടുന്നത്. നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുകളിലായി എട്ടാമത്തെ മത്സരമാണ് തോമസ് ചാഴികാടൻ നടത്തുന്നത്.
എല്ലാതെരഞ്ഞെടുപ്പുകളിലും കേരളാ കോൺഗ്രസ്-എം പ്രതിനിധിയായി രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചിട്ടുള്ളതെന്നത് തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ വേറിട്ട നേട്ടമാണ്.