പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ട്. ഓഗസ്റ്റ് 11 ന് റാന്നി സെന്റ് തോമസ് കോളേജില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. സർക്കാരിന് കീഴിലെ നോളജ് ഇക്കണോമി മിഷനാണ്, സ്വകാര്യ കമ്ബനികളുമായി ചേർന്ന് തൊഴിലവസരങ്ങള്‍ ഒരുക്കുന്നത്. മൈഗ്രേഷൻ കോണ്‍ക്ലേവില്‍ തുടങ്ങി ജോബ് സ്റ്റേഷനുകള്‍ വരെ. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തോമസ് ഐസക് മുൻകൈ എടുത്ത് പത്തനംതിട്ടയില്‍ മാത്രം തുടങ്ങിയ തൊഴില്‍ദാന പദ്ധതി ഏറെ ചർച്ചയായിരുന്നു.
ഇലക്ഷൻ തട്ടിപ്പെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞും പദ്ധതി തുടരുകയാണ് ഐസക്കും കൂട്ടരും. ഒരുവർഷത്തിനുള്ളില്‍ അയ്യായിരം യുവാക്കള്‍ക്ക് തൊഴില്‍നല്‍കുക ലക്ഷ്യം.
ഇതുവരെ 666 പേർക്ക് വിജ്ഞാന പത്തനംതിട്ട വഴി തൊഴില്‍നല്‍കിയെന്ന് സംഘാടകർ പറഞ്ഞു. ഓഗസ്റ്റ് 11 ന് റാന്നിയില്‍ നടക്കുന്ന മെഗാ തൊഴില്‍മേളയില്‍ പങ്കെടുക്കാൻ നോളജ് മിഷന്റെ DWMS എന്ന പോർട്ടല്‍ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. എന്തായാലും തൊഴില്‍ദാന പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ടുപോകുമ്പോള്‍ അത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കുമാണോ എന്ന രാഷ്ട്രീയ ചർച്ചയും സജീവമാകുന്നു.