അനില്‍ അംബാനിയുടെ കമ്പനിക്ക് 2018ല്‍ ഡബിള്‍ റേറ്റിംഗ് ഉണ്ടായിരുന്നു; കെഎഫ്സി നിക്ഷേപം ന്യായീകരിച്ച്‌ തോമസ് ഐസക്

തിരുവനന്തപുരം: അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിയില്‍ കെഎഫ്സി 60 കോടി നിക്ഷപിച്ചതില്‍ അഴിമതിയെന്ന വി.ഡി. സതീശന്‍റെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ആക്ഷേപത്തിന് തെളിവ് ഹാജരാക്കണം. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആർബിഐയുടെ ഷെഡ്യൂള്‍ഡ് സ്ഥാപങ്ങളില്‍ നിക്ഷേപിക്കാം. മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നിക്ഷേപം. ഡബിള്‍ റേറ്റിംഗ് ഉള്ള റിലയൻസിലാണ് അന്ന് നിക്ഷേപം നടത്തിയത്. അങ്ങനെയുള്ള കമ്പനിയില്‍ നിക്ഷേപം നടത്തുന്നത് എങ്ങനെ അഴിമതിയാകുമെന്നും അദ്ദേഹം ചോദിച്ചു.

Advertisements

ടെണ്ടർ വിളിച്ചാണ് നിക്ഷേപം നടത്തിയത്. എന്താണ് മറച്ചു വയ്ക്കാനുള്ളത്. റേറ്റിംഗ് കമ്പനികളെ കെഎഫ്‌സി സ്വാധീനിച്ചോ? എങ്കിൽ പരിശോധിക്കട്ടെ. ബിസിനസില്‍ ചില വീഴ്ചകളും സംഭവിക്കും. 250 കോടിയുടെ ബോണ്ട് ഇറക്കുന്നതിന്ന് യോഗ്യത നേടാനാണ് നിക്ഷേപം നടത്തിയതെന്നും തോമസ് ഐസക് വിശദീകരിച്ചു. ഇന്‍വസ്റ്റ്മെന്‍റ് കമ്മിറ്റി തീരുമാനിക്കാതെ നിക്ഷേപം നടത്താൻ പറ്റില്ല. കെഎഫ്‌സി യുഡിഎഫ് സമയത്ത് അടച്ചു പൂട്ടാൻ പറഞ്ഞതാണ്. അവിടെ നിന്നാണ് ലാഭത്തില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles