കോട്ടയം: തോട്ടയ്ക്കാട് പ്രദേശത്ത് തെരുവുവിളക്കുകൾ തെളിയുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ. തോട്ടയ്ക്കാട് കവല മുതൽ അമ്പലക്കവല വരെയുള്ള പ്രദേശത്താണ് തെരുവുവിളക്കുകൾ തെളിയാത്തതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ പ്രദേശത്തെ പോസ്റ്റുകളിൽ ലൈറ്റ് പോലുമില്ലെന്നും ഹോൾഡറുകൾ വെറുതെ തൂങ്ങിക്കിടക്കുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
മാസങ്ങളോളമായി പ്രദേശത്ത് ഇത് തന്നെയാണ് സ്ഥിതി. തെരുവുവിളക്കുകൾ തെളിയാത്തത് നാട്ടുകാർക്ക് ദുരിതമായി മാറിയിട്ടുണ്ട്. വഴിയിൽ വെളിച്ചമില്ലാത്തത് ഇരുചക്ര വാഹന യാത്രക്കാർക്കാണ് ദുരിതം സമ്മാനിക്കുന്നത്. ഇത്തരത്തിൽ വെളിച്ചമില്ലാത്ത റോഡിലൂടെ നടന്നു പോകുന്ന കാൽ നടയാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുവശത്തും മരങ്ങൾ നിറഞ്ഞ റോഡിൽ പകൽ പോലും മതിയായ വെളിച്ചം ഉണ്ടാകാറില്ല. ഈ സാഹചര്യത്തിലാണ് രാത്രിയിൽ കൂരിരുട്ട് ഉണ്ടാകുന്നത്. റോഡ് തിരിച്ചറിയുന്നതിനു പോലും ഇരുട്ട് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹാരത്തിനു തയ്യാറെടുക്കണമെന്നാണ് അധികൃതരുടെ നിർദേശം.