തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ എക്സൈസ് പരിശോധന; വിദേശ മദ്യവും ചാരായവുമായി മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ മൂന്ന് പേർ അറസ്റ്റില്‍. ചാരായവില്‍പ്പനയുടെ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ ആര്യനാട് നിന്നും 9.25 ലിറ്റർ ചാരായവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. മൈലം സ്വദേശി വാമദേവൻ, പുനലാല്‍ സ്വദേശി മനോഹരൻ എന്നിവരാണ് പിടിയിലായത്.

Advertisements

ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ കുമാർ എസ്സിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ചാരായം കൊണ്ട് നടന്ന് വില്‍പ്പന നടത്താൻ ഉപയോഗിച്ചിരുന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. കേസ് എടുക്കുന്നതിനിടയില്‍ പ്രതികള്‍ എക്സൈസ് സംഘത്തെ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയും ആക്രമണത്തില്‍ സംഘത്തിലുണ്ടായിരുന്ന സിവില്‍ എക്സൈസ് ഓഫീസർ ജിഷ്ണുവിനും പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) ശ്രീകാന്തിനും പരിക്ക് ഏല്‍ക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പള്ളിപ്പുറത്ത് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മഹേഷ് എന്നയാളെയും അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സഹീർഷാ ബിയുടെ നേതൃത്വത്തിലാണ് കേസെടുത്തത്.

Hot Topics

Related Articles