തൃശൂർ: രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ 3 ബംഗ്ലാദേശ് സ്വദേശികള്‍ തൃശൂരില്‍ പിടിയിലായി. 2 പേർ ഓടി രക്ഷപ്പെട്ടു. ചെമ്മാപ്പിള്ളില്‍ നിന്നാണ് 3 പേരെ അന്തിക്കാട് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് പൊലീസ് നീക്കം. ചെമ്മാപ്പിള്ളിയില്‍ ആക്രിക്കടയില്‍ തൊഴില്‍ ചെയ്യുകയായിരുന്നവരാണ് പിടിയിലായവർ.
കസ്റ്റഡിയിലെടുത്തവർക്ക് കൈവശം മതിയായ രേഖകള്‍ ഇല്ല. ഇവർ കൊല്‍ക്കത്ത സ്വദേശികളാണെന്നാണ് ചോദ്യം ചെയ്തപ്പോള്‍ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. അന്തിക്കാട് പൊലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ശേഷമായിരിക്കും തുടർനടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.