മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ഒരു കുടുംബത്തിലെ 3 കുട്ടികള്‍ മരിച്ചു; ദാരുണ സംഭവം ഗുജറാത്തിൽ

സൂറത്ത് : മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിലാണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ വീടിന് പിന്നിലുള്ള മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് മരിക്കുകയായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. ഏഴ് വയസ്സ് പ്രായമുള്ള ഹർഷ് തിവാരി, റിധി തിവാരി എന്നീ ഇരട്ടക്കുട്ടികളും ഒമ്ബത് വയസ്സുള്ള ആരുഷി സോളങ്കിയുമാണ് മരിച്ചതെന്ന് ദുംഗ്ര പൊലീസ് ഇൻസ്പെക്ടർ എസ് പി ഗോഹില്‍ പറഞ്ഞു.

Advertisements

അവർ താമസിച്ചിരുന്ന വീടിന് പിന്നില്‍ വിശാലമായ സ്ഥലമുണ്ട്. ആ സ്ഥലത്ത് ഒരു വലിയ കുഴിയും ഉണ്ടായിരുന്നു. കളിക്കുന്നതിനിടെ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണാണ് കുട്ടികളുടെ മരണം സംഭവിച്ചതെന്ന് പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. കുഴിയിലെ ചെളിയില്‍ പുതഞ്ഞതാവാം മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. തെക്കൻ ഗുജറാത്തിലെ സൂറത്ത്, വല്‍സാദ്, നവസാരി, ബറൂച്ച്‌, താപി ജില്ലകളില്‍ ശനിയാഴ്ച രാത്രി മുതല്‍ ശക്തമായ മഴ പെയ്യുകയാണ്. സൂറത്തില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് 42 കാരൻ ഹനീഫ് ഷെയ്ഖ് മരിച്ചു. സൂറത്തിലെ ഉൻ മേഖലയില്‍ ഇലക്‌ട്രിക്ക് പോസ്റ്റുകള്‍ തകർന്നു. മഴയെ തുടർന്ന് ബർദോളിയിലെ ഡിഎം നഗർ സൊസൈറ്റി വെള്ളത്തില്‍ മുങ്ങി. പല വീടുകളിലും വെള്ളം കയറി. ബറൂച്ച്‌ നഗരത്തിലും പലയിടത്തും വെള്ളക്കെട്ടുണ്ടായി. മക്തംപൂർ മേഖലയില്‍ ഗായത്രി ഫ്ലാറ്റിന്‍റെ ബാല്‍ക്കണി തകർന്നു. കനത്ത മഴയ്ക്ക് പിന്നാലെ അഹമ്മദാബാദിലെ ഷേലയില്‍ നടുറോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഗാന്ധിനഗറില്‍ റോഡ് തകര്‍ന്ന് കാര്‍ അപകടത്തില്‍പ്പെട്ടു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.