കൊച്ചി : ഭരണത്തിനെതിരായ വിധിയെഴുത്താണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം എന്ന് പറയുന്നത് യാഥാർഥ്യബോധമില്ലാത്ത വിശകലനങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടിറയേറ്റ് അംഗം എം സ്വരാജ്. തെരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിതമായതും സംഭവിക്കും. കഴിഞ്ഞ പ്രാവിശ്യം 15000ത്തിൽ അധികം വോട്ടിന് എൽഡിഎഫ് പരാജയപ്പെട്ട സ്ഥലമാണ് തൃക്കാക്കര. അതിനാൽ വിജയിക്കുക അത്ര എളുപ്പമല്ല.
എൽഡിഎഫ് വികസനത്തിന്റെ രാഷ്‌ട്രീയമാണ് മുന്നോട്ട് വെയ്‌ക്കാൻ ശ്രമിച്ചത്. എന്നാൽ ജനങ്ങളുടെ പരിഗണനാ വിഷയമായി അത് മാറിയിയിട്ടുണ്ടോ എന്ന് സംശയമാണ്. സഹതാപ രാഷ്‌ട്രീയം തിരുത്താനാണ് എൽഡിഎഫ് ശ്രമിച്ചത്. മരിച്ചയാളുടെ ഭാര്യയോ മക്കളോ മത്സരിച്ചപ്പോളെല്ലാം വിജയിച്ച ചരിത്ര മേ കേരളത്തിനുള്ളു. അതിന്റെ തുടർച്ചയാണ് ഇപ്പോഴും സംഭവിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2500ൽ അധികം വോട്ടുകൾ എൽഡിഎഫിന് കൂടുതലായി ലഭിച്ചു. ട്വന്റി ട്വന്റിയുടെയും ബിജെപിയുടെയും വോട്ടുകൾ യുഡിഎഫിന് ലഭിച്ചിട്ടുണ്ടാകും. പരാജയം അംഗീകരിക്കുന്നു. ജനവിധിയെ തുറന്ന മനസോടെ സ്വീകരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം നന്നായി വിശകലനം ചെയ്യും. ജനങ്ങൾക്കിടയിൽ തെറ്റിധാരണകൾ പരന്നിട്ടുണ്ടെങ്കിൽ അത് തിരുത്തും. പരാജയങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും എം സ്വരാജ് പറഞ്ഞു.