ബിജെപിക്ക് എതിരെ അപകീര്‍ത്തി നോട്ടീസ് അയച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. എക്‌സ് ഹാന്റിലില്‍ ബിജെപി പുറത്തുവിട്ട പരസ്യത്തിനെതിരെയാണ് നടപടി. തെരഞ്ഞടുപ്പ് കമ്മീഷനും തൃണമൂല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിട്ടുണ്ട്. കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശം ബിജെപി ലംഘിച്ചെന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്.
മെയ് 20ന് ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ദേശപ്രകാരം തൃണമൂലിനെതിരെ അപകീര്‍ത്തികരമായതും പെരുമാറ്റച്ചട്ടം ലംഘിക്കുന്നതുമായ ഒരു തരത്തിലുള്ള പരസ്യങ്ങളും ജൂണ്‍ നാലുവരെ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്നാണ്. സിംഗില്‍ ബഞ്ചിന്റെ ഈ ഉത്തരവ് നിലനില്‍ക്കേയാണ് ബിജെപി എക്‌സില്‍ ഇത്തരത്തിലൊരു പരസ്യം എക്‌സില്‍ പ്രസിദ്ധീകരിച്ചതെന്ന് തൃണമൂലിന്റെ അഭിഭാഷകന്‍ സോഹം ദത്ത പ്രതികരിച്ചു. മനപൂര്‍വവും അപകീര്‍ത്തികരുമായ ഈ പരസ്യം പിന്‍വലിക്കണമെന്നും ഇതിന് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.