സന്ദേശ് ഖാലി അതിക്രമം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റില്‍

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ സന്ദേശ് ഖാലി അതിക്രമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റില്‍. നോർത്ത് 24 പർഗാനാസ് ജില്ലയില്‍ നിന്നാണ് അറസ്റ്റ്. ഷെയ്ഖിനെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒളിവില്‍ പോയി 55 മത്തെ ദിവസമാണ് തൃണമൂല്‍ നേതാവിനെ പിടികൂടുന്നത്. സന്ദേശ് ഖാലിയില്‍ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന ആരോപണവും ഷാജഹാൻ ഷെയ്ഖിനെതിരെയുണ്ട്. ഭൂമി തട്ടിയെടുക്കല്‍, ലൈംഗികാതിക്രമം എന്നിങ്ങനെ എഴുന്നൂറോളം പരാതികളാണ് ഷാജഹാൻ ഷെയ്ഖിനും കൂട്ടാളികള്‍ക്കുമെതിരെ പൊലീസിന് ലഭിച്ചത്.

Advertisements

റേഷൻ അഴിമതിക്കേസില്‍ പ്രതിയായ ഷാജഹാൻ ഷേയ്ഖിൻ്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരുടെ നേർക്കും ആക്രമണം നടന്നിരുന്നു. കല്‍ക്കട്ട ഹൈക്കോടതി ഇടപെടലും മൂന്ന് ദിവസത്തിനകം അറസ്റ്റ് വേണമെന്ന ബംഗാള്‍ ഗവർണറുടെ കർശന നിലപാടും അറസ്റ്റിന് മമത സർക്കാരിന് മേല്‍ സമ്മർദ്ദമായി. ഷാജഹാൻ ഷെയ്ഖ് സഹതാപം അർഹിക്കുന്നില്ലെന്നായിരുന്നു കല്‍ക്കട്ട ഹൈക്കോടതിയുടെ നിരീക്ഷണം. അറസ്റ്റ് കണക്കിലെടുത്ത് കടുത്ത ജാഗ്രതയിലാണ് സന്ദേശ്ഖാലി. പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍ അറസ്റ്റ് കൊണ്ട് പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ബിജെപി നിലപാട്. ഷാജഹാൻ ഷെയ്ഖിനെ പശ്ചിമ ബംഗാള്‍ പോലീസും സർക്കാരും സംരക്ഷിക്കുകയാണെന്ന് ബി ജെ പി ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സന്ദേശ് ഖാലി ഉയർത്തിക്കാട്ടി സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് ആരോപിച്ച്‌ പ്രചാരണത്തിനാണ് ബി ജെ പി നീക്കം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.