15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവം; മിഹിർ നേരിട്ടത് അതിക്രൂര മാനസിക – ശാരീരിക പീഡനമെന്ന് ബന്ധുക്കള്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ സ്കൂളിനെതിരെ ആരോപണങ്ങളുമായി കുടുംബം. മിഹിർ നേരിട്ടത് അതിക്രൂരമായ മാനസിക – ശാരീരിക പീഡനമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിൻസിപ്പാള്‍ കടുത്ത ശിക്ഷ വിധിച്ചു. ആഴ്ചകളോളം സ്കൂളില്‍ ഒറ്റപ്പെടുത്തി. ഇത് മിഹിനെ ഏറെ വേദനിപ്പിച്ചിരുന്നെന്ന് അമ്മാവൻ മുഹമ്മദ് ഷെരീഫ് പറഞ്ഞു.

Advertisements

അതോടൊപ്പം സീനിയർ വിദ്യാർത്ഥികള്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളില്‍ നിന്ന് കിട്ടിയ വിവരം. ശുചിമുറിയില്‍ കൊണ്ടു പോയി ക്ലോസറ്റ് നക്കിപ്പിച്ചു. ഇനി ഒരു വിദ്യാർത്ഥിക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. മരണശേഷവും സീനിയർ വിദ്യാർത്ഥികള്‍ മഹിറിനെ കളിയാക്കി. നീചമായ പ്രവൃത്തി മിഹിറിന്റെ നിറത്തെ കളിയാക്കി. വർണ്ണ വിവേചനത്തിനും ഇരയായി. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും കുടുംബം പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ പറയുന്നു. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്. പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. മരിച്ച കുട്ടിയുടെ മാതാപിതാക്കളുമായി സ്കൂള്‍ അധികൃതർ സംസാരിച്ചിരുന്നു. അവർ കൈമാറിയ സ്ക്രീൻഷോട്ടുകള്‍ അടക്കമുള്ള തെളിവുകള്‍ സ്കൂള്‍ അധികൃതർ തന്നെ പൊലീസിന് നല്‍കി. ആരോപണ വിധേയരായ വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായി സ്കൂള്‍ മാനേജ്മെൻ്റ് സംസാരിച്ചിരുന്നു.

റാഗിങ്ങിനെതിരെ ശക്തമായ നിലപാടാണ് സ്കൂള്‍ മാനേജ്മെൻ്റിനുള്ളത്. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട വിദ്യാർത്ഥികള്‍ക്കെതിരെ നടപടി ഉണ്ടാകും. കുട്ടികള്‍ക്കെതിരെ തെളിവുകള്‍ ഇല്ലാതെ ഒരു നടപടിയും സ്വീകരിക്കാൻ സ്കൂളിനാവില്ലെന്നും സ്കൂള്‍ മാനേജ്മെൻ്റ് അറിയിച്ചു.

Hot Topics

Related Articles