മാലിന്യക്കുഴിയിലിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു; സംഭവം ചാലക്കുടിയിൽ

തൃശൂർ: ചാലക്കുടി കാരൂരില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു. റോയല്‍ ബേക്കേഴ്സിന്റെ നിർമ്മാണ യൂണിറ്റിനോട് ചേർന്ന മാലിന്യക്കുഴിയിലാണ് അപകടം ഉണ്ടായത്.

Advertisements

ഉച്ചയ്ക്ക് 2.15 നായിരുന്നു സംഭവം. ജിതേഷ് (45), സുനില്‍കുമാർ (52) എന്നിവരാണ് മരിച്ചത്. മാലിന്യം ബ്ലോക്കായത് നീക്കാനിറങ്ങിയതായിരുന്നു ഇരുവരും. ചാലക്കുടിയില്‍ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Hot Topics

Related Articles