തൃശ്ശൂരിൽ പരിശോധനയ്ക്കിടെ കാറിൽ നിന്ന് കണ്ടെത്തിയത് എയർഗണും 30 ഗ്രാം കഞ്ചാവും; നാല് യുവാക്കൾ പിടിയിൽ

തൃശൂർ: തൃശൂർ ചെമ്പൂത്ര ദേശീയപാതയില്‍ എയർഗണും കഞ്ചാവുമായി നാലംഗ സംഘം പിടിയില്‍. 30 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റല്‍, കേരളത്തില്‍ നിരോധിച്ച ഇലക്‌ട്രോണിക് സിഗരറ്റ് എന്നിവയാണ് പിടിച്ചെടുത്തത്. ഗുരുവായൂർ സ്വദേശികളായ ആകർഷ് (23) ഫാസില്‍ (24), പാവറട്ടി സ്വദേശി റംഷിക്ക് (24), കൊല്ലം സ്വദേശി ആദർശ് (23) എന്നിവരാണ് പിടിയിലായത്.

Advertisements

Hot Topics

Related Articles