തൃശൂര്‍: തൃശൂര്‍ അരിമ്പൂർ കൈപ്പിള്ളിയിൽ 50 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്. പൈനോത്ത് വടക്കേത്തല വീട്ടില്‍ മോളി (57) യാണ് 50 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണത്. വീഴ്ചയില്‍ മോട്ടോര്‍ പമ്പിന്റെ പൈപ്പില്‍ പിടിച്ച് തൂങ്ങി കിടക്കുകയായിരുന്നു.
Advertisements
തുടർന്ന് സംഭവം അറിഞ്ഞ അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രർത്തനം ആരംഭിച്ചു. നെറ്റ് കെട്ടി താഴേക്ക് ഇറക്കിയശേഷം അതില്‍ മുകളിലേക്ക് ഉയര്‍ത്തികൊണ്ടുവരുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ ആശുപത്രിയിലെത്തിച്ച പ്രാഥമിക ശുശ്രൂഷകള്‍ നല്കി.