തൃശ്ശൂർ :മകൻ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.കിഴക്കേ കോടാലി സ്വദേശിനിയായ ശോഭനയാണ് മകൻ വിഷ്ണു കൊലപ്പെടുത്തിയത്.കൃത്യം നടത്തിയതിനുശേഷം വിഷ്ണു പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. കഴുത്തുഞെരിച്ച ശേഷമാണ് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.ഇതിനു ശേഷം മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള വെള്ളിക്കുളങ്ങര സ്റ്റേഷനിലെത്തി വിഷ്ണു തന്നെയാണ് താൻ അമ്മയെ കൊലപ്പെടുത്തിയ വിവരം പോലീസിൽ പറഞ്ഞത്.
Advertisements