തൃശൂർ: തൃശ്ശൂർ ഒല്ലൂരിണ്ടായ വൻ ലഹരിമരുന്ന് വേട്ടയില്‍ കണ്ണൂർ സ്വദേശി ഫാസില്‍ പിടിയില്‍. ഇന്നു പുലർച്ചെ തൃശ്ശൂർ ഡാൻസാഫും, ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാറില്‍ മാരക രാസ ലഹരിയായ എംഡിഎംഎ വൻതോതില്‍ കടത്തുന്നു എന്നായിരുന്നു വിവരം. തുടർന്ന് ഒല്ലൂർ പൊലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഫാസില്‍ പിടിയിലാവുന്നത്. ഒല്ലൂരില്‍ നിന്നും തലൂരിലേക്ക് പോകുന്നതിനെടെ പിആർ പടിയില്‍ വച്ചാണ് പ്രതി പിടിയിലായത്.
തുടർന്ന് വാഹനം പരിശോധിച്ചതില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. പിന്നീട് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ആലുവയിലെ വീട്ടില്‍ കൂടുതല്‍ എംഡിഎംഎ സൂക്ഷിച്ചിട്ടുള്ള വിവരവും ലഭിച്ചു. ആലുവയിലെ വീട്ടില്‍ നിന്നും കാറില്‍ നിന്നുമായി രണ്ടര കിലോ എംഡിഎംഎയാണ് കണ്ടെത്തിയത്. കൊച്ചിയില്‍ നിന്നും തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം നടത്താനായി കൊണ്ടുവരുന്നതിനിടയാണ് ഫാസില്‍ പിടിയിലായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് പ്രതി എംഡിഎംഎ എത്തിക്കുന്നത്. ലഹരി മരുന്നു കടത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നിന്നും കണ്ടെത്തി ലഹരി വസ്തുവിന് മാർക്കറ്റില്‍ മൂന്ന് കോടിയിലധികം വില വരും.