പുതുവത്സരാഘോഷം; പിടിച്ചുപറിയും അതിക്രമങ്ങളും തടയാൻ പ്രത്യേക പദ്ധതിയുമായി തൃശൂർ പൊലീസ്

തൃശൂർ: പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കാൻ ജാഗ്രതയോടെ തൃശൂർ സിറ്റി പോലീസ്. പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമം, പിടിച്ചുപറി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം എന്നിവ തടയാൻ പ്രത്യേക പദ്ധതി തയ്യാറാക്കി. ജില്ലയിലൊട്ടാകെ മുഴുവൻ പോലീസുദ്യോഗസ്ഥരെയും ഡ്യൂട്ടികള്‍ക്കായി വിന്യസിച്ചു. അനധികൃത മദ്യവില്‍പ്പന, മയക്കുമരുന്ന് ഉപയോഗം, പൊതുസ്ഥലത്തെ മദ്യപാനം എന്നിവയ്ക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.

Advertisements

അനുമതി വാങ്ങാതേയും, ശബ്ദപരിധി ലംഘിച്ചുമുള്ള ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കും.
അനുവദനീയമല്ലാത്ത പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കാൻ പാടില്ല. മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പ്രത്യേക പരിശോധനകള്‍ നടത്തും. ന്യൂ ഇയർ പാർട്ടികളില്‍ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും കണ്ടെത്താൻ ഷാഡോ പോലീസിനെ വിന്യസിക്കും. ബാറുകളിലും മറ്റ് മദ്യവില്‍പ്പനശാലകളിലും സമയപരിധിക്കുശേഷമുള്ള മദ്യവില്‍പന അനുവദിക്കില്ല. വ്യാജ മദ്യം, വ്യാജ കള്ള് എന്നിവയുടെ വില്‍പ്പന കണ്ടെത്താൻ ബാറുകളില്‍ നിന്നും കള്ളുഷാപ്പുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധിക്കും. നഗരത്തിലും പരിസരപ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പുവരുത്താൻ പ്രത്യേക മേഖലകളാക്കി തിരിച്ച്‌ പട്രോളിങ്ങ് സംഘങ്ങളെ നിയോഗിച്ചു. ജില്ലയിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ വാഹനങ്ങളും നിരീക്ഷിക്കുന്നതിന് ക്യാമറ സംവിധാനം ശക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും റയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകള്‍ എന്നിവിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 300ല്‍ അധികം സിസിടിവി ക്യാമറകള്‍ പകർത്തുന്ന ദൃശ്യങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം പോലീസ് കണ്‍ട്രോള്‍ റൂമില്‍ സജ്ജമാക്കിയിട്ടുണ്ട്. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി വാഹന പരിശോധന ഊർജ്ജിതമാക്കും. പള്ളികളിലും ആരാധനാലയങ്ങളിലും രാത്രി പ്രാർത്ഥന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ സംരക്ഷണം ഉറപ്പുവരുത്തും. രാത്രിസമയത്ത് വീടുപൂട്ടി പ്രാർത്ഥന ചടങ്ങുകളിലും ആഘോഷപരിപാടികളിലും പങ്കെടുക്കാൻ പോകുന്നവർ വീടിനകത്തെ വിലപിടിപ്പുള്ള വസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും പോലീസ് അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.