തൃശൂർ: പൂരാവേശത്തിൽ തൃശൂർ. കുടമാറ്റം നടന്നുകൊണ്ടിരിക്കുന്നു.പൂരനഗരിയിൽ തിങ്ങിനിറഞ്ഞ് ജനസാഗരം. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും തെക്കോട്ടിറക്കം നടന്നു.പാറേമക്കാവിന്റെ ഗജനിര നയിച്ച് ഗുരുവായൂർ നന്ദൻ. തിരുവമ്പാടിയുടെ തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരൻ. പൂരനഗരിയിൽ തിങ്ങി നിറഞ്ഞ് ജനസാഗരം.
ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് വർണ്ണക്കാഴ്ചകളൊരുക്കി കുടമാറ്റം നടക്കുന്നു . കാഴ്ചയുടെ സൗകുമാര്യമൊരുക്കി വിവിധ വർണ്ണത്തിലുള്ള കുടകൾ മാനത്തേക്ക് ഉയർന്നു .പരമ്പരകതകുടകൾക്ക് പിറകെ, എൽ ഈ ഡി, ഫാൻസി കുടകളും നിവരും.കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.