തൈക്കാട്ടുശേരിയില്‍ ഗേറ്റടക്കുന്നതിന് മുമ്പ് ജനശതാബ്ദി; ഗേറ്റിന് കുറുകെ കടന്ന് സ്കൂള്‍ വാൻ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂർ : തൃശൂർ തൈക്കാട്ടുശേരിയില്‍ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തൈക്കാട്ടുശേരിയിലെ റെയില്‍വെ ഗേറ്റ് അടയ്ക്കും മുമ്പേ ട്രെയിൻ എത്തുകയായിരുന്നു. ഈ സമയത്ത് സ്കൂള്‍ വാൻ ഗേറ്റിന് കുറുകെ കടക്കുകയായിരുന്നു. എന്നാല്‍ ബസ്സിന് അടുത്തെത്തുന്നതിന് മുമ്പ് ട്രെയിൻ നിർത്തിയതോടെ വൻ ദുരന്തം ഒഴിവായി. ജനശതാബ്ദി ട്രെയിനാണ് ഗേറ്റടക്കുന്നതിന് മുമ്പെത്തിയത്. സ്കൂള്‍ ബസ് കടക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഗേറ്റിന് സമീപത്ത് ട്രാക്കില്‍ ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിൻ 300 മീറ്റർ ദൂരത്ത് എത്തിയെന്ന് വാൻ ഡ്രൈവർ വിജയകുമാർ പറഞ്ഞു. വാനില്‍ മൂന്നു വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. അതേസമയം, ഗേറ്റ് കീപ്പർ ഗ്രീൻ സിഗ്നല്‍ നല്‍കാതെ ട്രെയിൻ കടന്നു പോകില്ലെന്നാണ് റെയില്‍വെയുടെ വിശദീകരണം.

Advertisements

Hot Topics

Related Articles