കുടുംബപ്രശ്‌നം: അമ്മയെ മക്കൾ ചേർന്ന് മരത്തിൽകെട്ടിയിട്ട് ചുട്ടുകൊന്നു

തൃപുര: പടിഞ്ഞാറൻ തൃപുരയിൽ 62കാരിയെ രണ്ട് ആൺമക്കൾ ചേർന്ന് മരത്തിൽ കെട്ടിയിട്ട് തീവെച്ച് കൊന്നു. ഭർത്താവിന്റെ മരണശേഷം കഴിഞ്ഞ ഒന്നരവർഷമായി മക്കളോടൊപ്പമായിരുന്നു ഇവരുടെ താമസം. കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ചമ്പകനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്ത്രീയെ കൊല്ലാൻ ശ്രമിച്ചെന്ന വിവരം ലഭിച്ച പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും അവർ മരിച്ചിരുന്നു. മൃതദേഹം ഇപ്പോൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisements

Hot Topics

Related Articles