പഠാന് പിന്നാലെ 100 കോടി ക്ലബിൽ ഇടം നേടി രൺബീർ കപൂർ ചിത്രം ‘തൂ ഝൂട്ടി മേയ്‍ൻ മക്കാര്‍’

പഠാന് പിന്നാലെ 100 കോടി ക്ലബിൽ ഇടം നേടി രൺബീർ കപൂർ ചിത്രം ‘തൂ ഝൂട്ടി മേയ്‍ൻ മക്കാര്‍പഠാന് പിന്നാലെ നൂറു കോടി ക്ലബിൽ കയറി രൺബീർ കപൂർ ചിത്രം ‘തൂ ഝൂട്ടി മേയ്‍ൻ മക്കാര്‍’. ഒരു റൊമാന്റിക് കോമഡി ചിത്രമായ ‘തൂ ഝൂട്ടി മേയ്‍ൻ മക്കാര്‍’ 101.98 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായികയായി എത്തിയത്.

Advertisements

ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. സന്താന കൃഷ്‍ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലവ് രഞ്‍ജൻ, രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലവ് രഞ്ജൻ ആണ് ‘തൂ ഝൂട്ടി മേം മക്കാര്‍’ ഒരുക്കിയിരിക്കുന്നത്. ടി സിരീസ് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലും ലവ് രഞ്ജന് പങ്കാളിത്തമുണ്ട്. ലവ് രഞ്ജനും അങ്കൂര്‍ ഗാര്‍ഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. യാഷ് രാജ് ഫിലിംസാണ് രണ്‍ബിര്‍ ചിത്രം വിതരണം ചെയ്‍തിരിക്കുന്നത്.

Hot Topics

Related Articles