കൊച്ചി : റിലീസായി ആറാം ദിനം നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച് മോഹൻലാല്‍ ചിത്രം ‘തുടരും’. ഒരു മാസത്തിനുള്ളില്‍ 100 കോടി ക്ലബില്‍ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാല്‍ ചിത്രം കൂടിയാണിത്.നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്ബുരാൻ എന്ന ചിത്രവും 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. പുലിമുരുകൻ, ലൂസിഫർ, എന്നീ മോഹൻലാല്‍ ചിത്രങ്ങളും 100 കോടി ക്ലബില്‍ കയറിയിരുന്നു. ഇതോടെ നാല് 100 കോടി സിനിമകള്‍ സ്വന്തമായുള്ള ഏക മലയാളം നായകനുമായി മാറിയിരിക്കുകയാണ് മോഹൻലാല്‍. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത് ചിത്രമാണിത്.
ഏപ്രില്‍ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തില്‍ മാത്രം ചിത്രം ആഗോളതലത്തില്‍ 17 കോടിയിലധികം രൂപയാണ് നേടിയത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 69 കോടിയിലധികം രൂപ കളക്‌ട് ചെയ്തു. ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന തുടരും എന്ന സിനിമയില്‍ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാല്‍ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. നീണ്ട 16 വർഷങ്ങള്‍ക്കു ശേഷം ശോഭനയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2009ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
ബിനു പപ്പു, ഫർഹാൻ ഫാസില്‍, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്.