ഇനി വേണ്ടത് ഏഴു കോടി മാത്രം; തിയറ്റര്‍ വിടുംമുന്‍പ് ആ റെക്കോർഡും സ്വന്തമാക്കുമോ ‘തുടരും’?

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായെത്തിയ തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 25 നാണ് തിയറ്ററുകളില്‍ എത്തിയത്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഉണ്ടായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയും നല്‍കിയ ചുരുക്കം അഭിമുഖങ്ങളിലൂടെയും പ്രൊമോഷന്‍ കൃത്യമായി ഡിസൈന്‍ ചെയ്തിരുന്നു സംവിധായകന്‍ അടക്കമുള്ളവര്‍. ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച അഭിപ്രായം വന്നതോടെ ചിത്രത്തിന് ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം ഒടിടിയില്‍ എത്തിയതിന് ശേഷവും തിയറ്ററുകളില്‍ ലിമിറ്റഡ് ഷോ ആയി തുടരുന്നുണ്ട്. 

Advertisements

ചിത്രം കാണാന്‍ ആളെത്തുന്നുമുണ്ട്. എന്നാല്‍ ബോക്സ് ഓഫീസില്‍ മറ്റൊരു നേട്ടത്തിന്‍റെ പടിവാതില്‍ക്കല്‍ ചിത്രം യാത്ര അവസാനിപ്പിക്കാനാണ് സാധ്യത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എമ്പുരാന് തൊട്ടുപിന്നാലെ മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതാണ് തുടരും. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയില്‍ അധികം ഗ്രോസ് നേടുന്ന ആദ്യ സിനിമയായും ഇത് മാറിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രമായി 50 കോടിയില്‍ അധികം ഷെയറും ചിത്രം നേടിയിരുന്നു. നിലവില്‍ മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ കളക്ഷന്‍ തുടരുമിന്‍റെ പേരിലാണ്. 

എമ്പുരാനും മഞ്ഞുമ്മല്‍ ബോയ്‍സുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. മഞ്ഞുമ്മല്‍ ബോയ്സുമായി തുടരുമിന് നിലവില്‍ ഉള്ളത് വെറും 7 കോടിയുടെ അകലം മാത്രമാണ്. എന്നാല്‍ രണ്ടാം സ്ഥാനമെന്ന നേട്ടം ഉണ്ടാക്കാതെ ചിത്രം തിയറ്റര്‍ വിടാനാണ് സാധ്യത. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് തുടരും ഇതുവരെ നേടിയിരിക്കുന്നത് 235.07 കോടിയാണ്. മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ലൈഫ് ടൈം ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 242,25 കോടി ആയിരുന്നു. 

അതായത് ഇരുചിത്രങ്ങളും തമ്മില്‍ ഉള്ളത് 7.18 കോടിയുടെ വ്യത്യാസം മാത്രം. എന്നാല്‍ തുടരും ഒടിടിയില്‍ എത്തിയതിനാല്‍ ചിത്രം തിയറ്ററുകളിലുണ്ടെങ്കിലും ഈ ദിവസങ്ങളില്‍ കാര്യമായി കളക്ഷന്‍ വരുന്നില്ല. 41-ാം ദിനമായ ഇന്നലെ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 4 ലക്ഷം മാത്രമാണ്. ബോക്സ് ഓഫീസില്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കാനും സാധ്യതയില്ല. അതിനാല്‍ ഓള്‍ ടൈം മോളിവുഡ് ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്തുതന്നെ തുടരും ബോക്സ് ഓഫീസ് യാത്ര അവസാനിപ്പിക്കും.

Hot Topics

Related Articles