കണ്ണൂർ : കാക്കയങ്ങാട് പുലി കെണിയില്‍ കുടുങ്ങി. വീട്ടുപറമ്പിലെ കേബിള്‍ കെണിയിലാണ് കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമിക്കുകയാണ്.
Advertisements
റബ്ബർ തോട്ടത്തിലാണ് പുലി കെണിയില്‍ കുടുങ്ങിയത്. പ്രദേശത്തേക്ക് ആളുകളെ കടത്തിവിടുന്നില്ല. മുഴക്കുന്ന് പഞ്ചായത്ത് പരിധിയില്‍ നാളെ വൈകിട്ട് 5 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുലിയെ കയറ്റാൻ വലിയ കൂട് വനംവകുപ്പ് എത്തിച്ചിട്ടുണ്ട്.