അയ്യല്ലൂരിൽ പുലിയെത്തി : കുടുങ്ങിയത് ക്യാമറയിൽ
മട്ടന്നൂർ അയ്യല്ലൂരിൽ പുലിയെ കണ്ടെത്തി. വനം വകുപ്പ് വച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. മട്ടന്നൂർ അയ്യല്ലൂരിൽ പുലിയെ കണ്ടതായി വിവരത്തെ തുടർന്നു പോലീസും വനം വകുപ്പും പരിശോധന നടത്തിയിരുന്നു. ഇന്നലെ പുലർച്ചെ നാലിനാണ് റബർ തോട്ടത്തിൽ പുലിയെ കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയ്യല്ലൂരിലെ റബർ തോട്ടത്തിൽ ടാപ്പിംഗിനെത്തിയ അശോകനാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. പുലിയെ കണ്ടതിനെ തുടർന്നു അവിടെ നിന്നു രക്ഷപ്പെട്ട ടാപ്പിംഗ് തൊഴിലാളി പോലീസിലും വനം വകുപ്പിലും വിവരം നൽകുകയായിരുന്നു. തുടർന്നു പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് കാട്ടിനുള്ളിൽ കുറുനരിയെ കടിച്ചു കൊന്നിട്ട നിലയിൽ കണ്ടെത്തിയത്. കുറുനരിയുടെ പകുതിഭാഗം ഭക്ഷിച്ച നിലയിലായിരുന്നു.
പുലിയാണോയെന്ന് കണ്ടെത്തുന്നതിന് കുറുനരിയുടെ ശരീരവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് വനം വകുപ്പ് കാമറ സ്ഥാപിച്ചിരുന്നു. മട്ടന്നൂർ എസ് ഐ കെ.വി.ഉമേശൻ, കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ചർ സുധീർ നാരോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.