അഗളിയിൽ പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നു; വീടിന്റെ ജനലും തകർത്തു

പാലക്കാട്: അഗളി പൂവാത്ത കോളനിക്ക് സമീപം പുലിയിറങ്ങി. അഗളി സ്വദേശി തങ്കരാജിൻ്റെ പശുക്കുട്ടിയെ കടിച്ചു കൊന്നു. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. കറന്‍റില്ലാത്തതിനാല്‍ തങ്കരാജിന് പുറത്തിറങ്ങി നോക്കാൻ കഴിഞ്ഞില്ല. വീടിൻ്റെ ജനല്‍ പുലി തകർത്തിട്ടുണ്ട്. പുതൂർ ആർആർടി സ്ഥലത്തെത്തി പടക്കം പൊട്ടിച്ച്‌ പുലിയെ ഓടിച്ചു. ഈ മേഖലയില്‍ കുറേ നാളായി പുലി ശല്യം ഉണ്ട്.

Advertisements

Hot Topics

Related Articles