ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു ; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡില്‍ പള്ളിത്തോട് വാലയില്‍ വീട്ടില്‍ ഹെനോക്ക് എന്നയാളെ ആലപ്പുഴ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പട്ടണക്കാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായാണ് ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ ഹെനോക്കിന്റെ വീട്ടിലെത്തിയത്.

Advertisements

ലഭിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. പൊലീസ് ഉദ്യോഗസ്ഥരായ സേവ്യറും ശ്യാംകുമാറിനും തടസം നേരിടേണ്ടി വന്നതായി പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് വീട്ടിലേക്ക് എത്തിയ പ്രതികള്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും, അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തെ തുടർന്ന്, കുത്തിയതോട് പൊലീസ് സ്റ്റേഷനില്‍ നിന്നും അധിക പൊലീസുകാർ സ്ഥലത്തെത്തി ഹെനോക്കിനെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പ്രതികള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ജോലി തടസ്സപ്പെടുത്തിയതിനും, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റിലായ ഹെനോക്കിനെ കോടതി ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Hot Topics

Related Articles