കോണ്‍ഗ്രസിലെ അതൃപ്ത വിഭാഗത്തെ ലക്ഷ്യമിട്ട് കരുനീക്കം; കേരളത്തില്‍ തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; മമ്പറം ദിവാകരനടക്കമുള്ളവര്‍ തൃണമുലില്‍ എത്തിയേക്കും

തിരുവനന്തപുരം: കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിച്ച് തൃണമുല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിലെ അതൃപ്ത വിഭാഗവുമായി തൃണമൂല്‍ പ്രതിനിധികള്‍ തിരക്കിട്ട് ബന്ധപ്പെടുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കോണ്‍ഗ്രസിന് പുറമേ എല്‍ ജെ ഡിയിലെ വിമതപക്ഷം, എന്‍ സി പി തുടങ്ങിയ വിഭാഗങ്ങളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്‍ സി പി അധ്യക്ഷന്‍ പി സി ചാക്കോയെ പാര്‍ട്ടിയിലെത്തിക്കാന്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്.

Advertisements

നേരത്തെ പി വി അന്‍വര്‍ എം എല്‍ എ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം പാര്‍ട്ടിവിട്ട സി ജി ഉണ്ണി തൃണമൂലില്‍ എത്തി. പ്രമുഖ പരിസ്ഥിതി, വിവരാവകാശ പ്രവര്‍ത്തകനുമായ അദ്ദേഹത്തിന് നിലമ്പൂര്‍, അട്ടപ്പാടി ആദിവാസി മേഖലയില്‍ വലിയ സ്വാധീനമാണുള്ളത്. മമത ബാനര്‍ജി നേരിട്ട് വീഡിയോ കോണ്‍ഫറന്‍സ് വഴി അദ്ദേഹവുമായി സംസാരിച്ചു. പാലക്കാട്ടെ പ്രമുഖ നേതാക്കളില്‍ ഒരാളായ എ വി ഗോപിനാഥുമായും തൃണമൂല്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരനും തൃണമുലില്‍ എത്തിയേക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബി ജെ പി വിരുദ്ധ രാഷ്ട്രീയത്തിന് ശക്തമായ അടിത്തറയുള്ള കേരളത്തിനെ പരാമാവധി പര്യോജനപ്പെടുത്തി ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെ നീക്കം നടത്തുകയാണ് ലക്ഷ്യം. രണ്ട് മാസത്തിനുള്ളില്‍ മമത ബാനര്‍ജി പങ്കെടുക്കുന്ന ഒരു ചടങ്ങ് തിരുവനന്തപുരത്ത് നടക്കുമെന്നാണ് അനൗദ്യോഗിക വിവരം.

Hot Topics

Related Articles