തൃശ്ശൂര്‍: അതിരപ്പിള്ളി, വാഴച്ചാല്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പ്രവേശനത്തിന് അനുമതി. മലക്കപ്പാറയിലേക്കും യാത്ര അനുവദിക്കും. മഴ കുറഞ്ഞ സാഹചര്യത്തിലാണ് അനുമതി നല്‍കുന്നത്. തൃശ്ശൂരില്‍ മഴ കനത്തതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിരുന്നു. മഴ കുറഞ്ഞതിനാല്‍ ജില്ലാ ഭരണകൂടം ഇവ തുറക്കാന്‍ അനുമതി പുനഃരാരംഭിക്കും.
Advertisements