തല്ലിത്തല്ലി നൂറ് കോടിയിലേയ്ക്ക് :  തല്ലുമായ തല്ലി നേടിയത് 80കോടിയിലേറെ…! ടൊവിനോയുടെ വിജയ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ

കൊച്ചി : മിന്നൽ മുരളിക്ക് ശേഷം കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയവുമായി നടൻ ടൊവിനോ തോമസ്. ആഗസ്റ്റ് 12ന് തിയറ്ററുകളിലെത്തിയ തല്ലുമാല തീയേറ്ററിൽ ഒരു മാസത്തോട് അടുക്കുമ്പോൾ വാരിക്കൂട്ടിയത് 80 കോടിയിലേറെ..! വേൾഡ് വൈഡ് കളക്ഷനാണ് ഇത്. മുഹസിൻ പരാരിയുടെയും അഷ്റഫ് ഹംസയുടെയും തിരക്കഥയിൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല സമീപകാലത്തെ ഏറ്റവും വലിയ ട്രെൻഡ് സെറ്റർ തീർത്താണ് വിജയം നേടിയത്.

Advertisements

ചിത്രത്തേക്കുറിച്ച് സമ്മിശ്ര പ്രതികരണമുയർന്നെങ്കിലും വൻ വിജയം നേടിയത് ആഘോഷമാക്കുകയാണ് ടൊവിനോയും കൂട്ടരും. ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. വിഷ്ണു വിജയ് സംഗീത സംവിധാനവും ജിംഷി ഖാലിദ് ക്യാമറയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തല്ലുമാല റിലീസിന് മുമ്പേ മുഹസിൻ പരാരി-വിഷ്ണു വിജയ് ടീം ഒരുക്കിയ പാട്ടുകൾ ട്രൻഡ് തീർത്തിരുന്നു. ടൊവിനോ തോമസ്-കല്യാണി പ്രിയദർശൻ കോമ്പിനേഷനിലെത്തിയ ആദ്യ ചിത്രമാണ് തല്ലുമാല. മണവാളൻ വസീം എന്ന കഥാപാത്രമായി ടൊവിനോ തോമസിന്റെ കഥാപാത്രത്തിനും കയ്യടി ലഭിച്ചു.

ടൊവിനോയുടെ രണ്ട് ഗെറ്റപ്പുകൾ ചിത്രത്തിലുണ്ട്. ദുബായിലും, തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. ലുക്മാൻ, ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

Hot Topics

Related Articles