ഏറെ നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ബിഗ് ബജറ്റ് ചിത്രം പള്ളിച്ചട്ടമ്പിക്ക് ഒടുവിൽ ആരംഭമാകുന്നു. ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണ്. ദാദാ സാഹിബ്, ശിക്കാർ, കനൽ, നടൻ, ഒരുത്തീ എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ പ്രശസ്തനായ തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥയൊരുക്കുന്നത്.
ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. പിരീഡ് സ്വഭാവമുള്ള ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പം ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഓവർസീസ് ഫിലിം ഡിസ്ട്രിബ്യൂഷനിൽ ജിസിസി രാജ്യങ്ങളിൽ ആദ്യമായി മാർക്കറ്റ് കീഴടക്കിയ ഇന്ത്യൻ കമ്പനിയാണ് വേൾഡ് വൈഡ് ഫിലിംസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദിവാകർ മണിയാണ് പള്ളിച്ചട്ടമ്പിയുടെ ചായാഗ്രഹണം നിർവഹിക്കുന്നത്. ജേക്‌സ് ബിജോയ്‍യുടേതാണ് സംഗീതം. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു.
തൻസീർ സലാം, സിസിസി ബ്രദേഴ്സ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ദിലീഷ് നാഥ് ആർട്ടും മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. എൽസൺ എൽദോസ് ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അഖിൽ വിഷ്ണു വി എസ്, പിആർഒ അക്ഷയ് പ്രകാശ്.