ഡാർവിൻ കുര്യാക്കോസ്- ടൊവിനോ തോമസ് കൂട്ടുകെട്ടിലിറങ്ങിയ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഇൻവസ്റ്റിഗേറ്റിവ് ഡ്രാമ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്. ജിനു വി എബ്രഹാമാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. തിരക്കഥ, മേക്കിങ്ങ്, കാസ്റ്റിങ് എന്നീ ഘടകങ്ങൾ കൊണ്ടെല്ലാം വളരെ വ്യത്യസ്തമായൊരു പിരിയോഡിക് ഡ്രാമയാണിത്. വിന്റേജ് കളർ ടോണിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ എസ് ഐ ആനന്ദ് നാരായണൻ എന്ന പൊലീസുകാരനെയാണ് ടൊവിനോ സ്ക്രീനിന് മുൻപിലെത്തിച്ചത്.
എൺപത് തൊണ്ണൂറ് കാലഘട്ടത്തിൽ നടക്കുന്ന കഥയാണിത്. ആ സമയത്തെ പൊലീസുകാരുടെ പൊതുരീതി അനുസരിച്ച് സിക്സ് പായ്ക്കും മസിലും ഒന്നും ആവശ്യമുള്ള കഥാപാത്രമല്ല ഇത്. അതുകൊണ്ടാകാം പല സീനുകളിലും ശരീരം ലൂസാക്കിയിട്ട് ഒരു പ്രത്യേക രീതിയിലാണ് ടൊവിനോ അഭിനയിച്ചത്. സിക്സ് പാക്ക് ഒന്നും ആവശ്യമുള്ള കഥാപാത്രമല്ല ഇത്. എന്നാൽ അത്യാവശ്യം ഫിറ്റ്നസ് ഉള്ള ആളായി തന്നെയാണ് ഇതിൽ കാണിച്ചിരിക്കുന്നത് എന്നായിരുന്നു ടൊവിനോ പറഞ്ഞത്. മാത്രമല്ല, ഇതൊരു പീരിയഡ് സിനിമയായത് കൊണ്ട് ടെക്നോളോജിക്കൽ അഡ്വാൻസ്മെന്റ്സ് ഇന്നത്തെക്കാളും കുറവുള്ളത്കൊണ്ട് കേസ് അന്വേഷണത്തിന് ഒരു പഴയ ഫ്ലേവർ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ക്യാമറ ഗൗതം ശങ്കർ, സൈജു ശ്രീധർ എഡിറ്റിങ്, സന്തോഷ് നാരായണന്റെ മ്യൂസിക് അങ്ങനെ നിരവധി പ്രതിഭകൾ അണിനിരന്നിട്ടുള്ള സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം), ശ്രീജിത്ത് രവി, ഹരിശ്രീ അശോകൻ, മധുപാൽ എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.