അടൂർ : വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച റോഡിലെ കുഴി കോണ്‍ക്രീറ്റ് ചെയ്ത് ട്രാഫിക് പൊലീസ്. പത്തനംതിട്ട അടൂരില്‍ കഴിഞ്ഞദിവസം ഓട്ടോമറിഞ്ഞ യാത്രക്കാരന് ജീവൻ നഷ്ടപ്പെടാൻ കാരണമായ കുഴിയാണ് പൊലീസ് ഇടപെട്ട് കോണ്‍ക്രീറ്റ് ചെയ്തത്. പൈപ്പ് അറ്റകുറ്റപ്പണിക്ക് ശേഷം ജല അതോറിറ്റി കൃത്യമായി മൂടാതിരുന്ന കുഴിയിലാണ് കഴിഞ്ഞദിവസം അപകടം ഉണ്ടായത്. ഇതോടെയാണ് ട്രാഫിക് പൊലീസിന്‍റെ നേതൃത്വത്തില്‍ കുഴിയടച്ചത്.
ശനിയാഴ്ച രാത്രി ഒന്‍പതിന് അടൂര്‍ എം.സി.റോഡില്‍ മോഡേണ്‍വേ ബ്രിഡ്ജിനു സമീപത്തായിരുന്നു ഒരാളുടെ ജീവനെടുത്ത അപകടം നടന്നത്. കുഴിയടക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് പറഞ്ഞിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് പൊലീസ് തന്നെ മുന്നിട്ടിറങ്ങി കുഴി അടച്ചത്. പൊലീസ് സ്വന്തം ചെലവിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡിലെ വഴിയ കുഴിയിലേക്ക് വീണ് നിയന്ത്രണം വിട്ട് യാത്രക്കാരൻ ഓട്ടോറിക്ഷയില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലകീഴായി മറിഞ്ഞ ഓട്ടോയില്‍ നിന്നും വീണ് പന്നിവിഴ പുളിവിളയില്‍ പി.ജി. സുരേന്ദ്രന്‍ (49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ വൈഗയും ഓട്ടോറിക്ഷ ഡ്രൈവറും വലിയ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.