തൃശൂരിൽ ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂർ : ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. തൃശ്ശൂർ ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം.
എറണാകുളം – ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ എൻജിനാണ് ബോഗിൽ നിന്ന് വേർപ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി. ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല.
ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും.

Advertisements

Hot Topics

Related Articles