ജനറല്‍ കംപാര്‍ട്ട്മെന്റിലെ യാത്രയ്ക്കിടെ ദുരനുഭവം; തുണയായി കേരള പൊലീസ്

ആലുവ : ട്രെയിനിലെ ജനറല്‍ കംപാർട്ട്മെന്റ് യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറാൻ ശ്രമിച്ച യുവാവിനെ പിടികൂടാൻ യുവതിയ്ക്ക് സഹായമായത് കേരള പൊലീസ് മാത്രം. കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള യാത്രയിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. അക്രമിയെ പിടിക്കാൻ സാധിച്ചതില്‍ കേരള പൊലീസിന് നന്ദി പറയുമ്ബോഴും സഹ യാത്രികരുടെ മനോഭാവം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് മുക്തയായിട്ടില്ല യുവതി. പിറവം സ്വദേശിയാണ് യുവതിയെ അപമാനിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായത്. കേരള പൊലീസിന് നന്ദി പറഞ്ഞുകൊണ്ടുള്ള യുവതിയുടെ ഫേസ്ബുക്ക് കുറിപ്പാണ് സംഭവം പുറത്തറിയാൻ കാരണമായത്.

Advertisements

Hot Topics

Related Articles