ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് വിവാഹിതയായി. നിഷാന്ത് ആണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരത്തു വെച്ചായിരുന്നു വിവാഹം. സീമ തന്നെയാണ് വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ഓഫ് വൈറ്റ് ലഹങ്കയായിരുന്നു സീമ വിനീതിന്റെ വിവാഹ വേഷം. അതേ നിറത്തിലുള്ള കുർത്ത അണിഞ്ഞാണ് നിഷാന്ത് എത്തിയത്. ”ഇന്നത്തെ ദിവസമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം”, എന്ന കുറിപ്പോടെയാണ് സീമ വിനീത് വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖരും മറ്റ് സെലിബ്രിറ്റികളുമടക്കം നിരവധി പേരാണ് സീമയുടെ ചിത്രങ്ങൾക്കു താഴെ ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹത്തിനു മുന്നോടിയായി സീമയും നിഷാന്തും ഒന്നിച്ചു നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ”വെഡ്ഡിങ്ങ് ഡേയ്സ് ആർ കമിങ്ങ്”, എന്ന് ക്യാപ്ഷനോടെയാണ് സീമ ചിത്രങ്ങൾ പങ്കുവെച്ചത്. വെസ്റ്റേൺ ലുക്കിലാണ് ഇരുവരും ഈ ഫോട്ടോഷൂട്ട് ചെയ്തത്. പ്രീ വെഡ്ഡിങ്ങ് ഷൂട്ടിൽ ചുവപ്പ് നിറത്തിലുള്ള ഗൗൺ ആണ് സീമ വിനീത് ധരിച്ചതെങ്കിൽ കറുപ്പ് നിറത്തിലുള്ള സ്യൂട്ടും പാന്റുമായിരുന്നു നിഷാന്തിന്റെ വേഷം.

താൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് രണ്ടു തവണ സീമ വിനീത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ രണ്ട് തവണയും സീമ പോസ്റ്റ് പിൻവലിക്കുകയാണുണ്ടായത്. പങ്കാളി തന്നെ ജെൻഡർ അധിക്ഷേപം ചെയ്തു എന്നുൾപ്പെടെ ആരോപിച്ചായിരുന്നു സീമയുടെ രണ്ടാമത്തെ പോസ്റ്റ്. എന്നാൽ ഇതെല്ലാം തന്റെ എടുത്തുചാട്ടം ആയിരുന്നു എന്നും ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും സീമ പറഞ്ഞിരുന്നു.