ആലപ്പുഴയിൽ മരം വീണ് വീട് തകർന്നു; ഉറങ്ങിക്കിടന്ന പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ രക്ഷപെട്ടത് അത്ഭുതകരമായി

ആലപ്പുഴ: ആഞ്ഞിലി മരം വീണു വീട് തകർന്നെങ്കിലും പിഞ്ചുകുട്ടികള്‍ അടക്കം ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തലവടി പഞ്ചായത്ത് 5-ാം വാർഡില്‍ വദനശ്ശേരില്‍ വീട്ടില്‍ ബാലൻ നായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടമുണ്ടായത്. വീട് ഭാഗികമായി തകർന്നു. മരം കടപുഴകി വീഴുമ്ബോള്‍ ബാലൻ നായർ, ഭാര്യ കുസുമ കുമാരി, മകള്‍ ദീപ്തി ബി നായർ, കൊച്ചുമക്കളായ ജയവർദ്ധിനി, ഇന്ദുജ പാർവ്വതി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. എല്ലാവരും അപകടം കൂടാതെ രക്ഷപ്പെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.