ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം തൃഷ രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നതായി സൂചന. താരം കോൺഗ്രസ് പാർട്ടിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നത്. രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും രംഗപ്രവേശമെന്നാണ് താരത്തിന്റെ അടുത്തവൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ.
Advertisements
നടൻ വിജയ് ആണ് തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ, സിനിമകളുടെ ചിത്രീകരണ തിരക്കിലായ താരം രാഷ്ട്രീയപ്രവേശനത്തെപ്പറ്റി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.