തൃശ്ശൂര്‍: തന്റെ ഭര്‍ത്താവിനെ കന്യാസ്ത്രീ തട്ടി എടുത്തു എന്ന പരാതിയുമായി യുവതി. ചാലക്കുടി സ്വദേശിയായ വീട്ടമ്മയാണ് കന്യാസ്ത്രീക്കെതിരെ പരാതിയുമായി രംഗത്തെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചാലക്കുടി മേലൂര്‍കുന്ന് ദേശത്തില്‍ പാട്ടത്തില്‍ കിഴക്കതില്‍ ജാസ്മിനാണ് തൃശ്ശൂര്‍ പൊലീസ് ജില്ലാ സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്. തന്റെ ഭര്‍ത്താവായ അനൂപിനെ ചാലക്കുടി എസ്.എച്ച് കോണ്‍വെന്റിലെ ടീച്ചറായ സിസ്റ്റര്‍ ലിഡിയ തട്ടിയെടുത്തെന്നാണ് പരാതി. മറുനാടന്‍ മലയാളിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോവിഡ് സമയത്ത് കുട്ടിയെ സ്‌ക്കൂളില്‍ ചേര്‍ക്കാനായി ചെന്നപ്പോള്‍ കുട്ടിയുടെ ക്ലാസ് ടീച്ചറാണ് എന്ന് പരിചയപ്പെട്ട് ലിഡിയ ഭര്‍ത്താവായ അനൂപിന്റെ ഫോണ്‍ നമ്ബര്‍ വാങ്ങുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസിന്റെ കാലമായതിനാലും ലിഡിയ ഒരു കന്യാസ്ത്രീ ആയതിനാലും ജാസ്മിനു ഇതില്‍ അസ്വാഭാവികത ഒന്നും തോന്നിയില്ല. 2022 ഫെബ്രുവരിയില്‍ 17 ന് അനൂപ് മസ്‌കറ്റില്‍ പോവുകയാണ് എന്ന് പറഞ്ഞുവീട്ടില്‍ നിന്നും യാത്രയായി. ആദ്യം ഫോണ്‍ വിളികള്‍ ഇല്ലായിരുന്നു എങ്കിലും ഇടയ്ക്ക് ഇയാള്‍ വിളിച്ചിട്ട് താന്‍ ഒരു അറബിയുമായി ചേര്‍ന്ന് ഓട്ടോഗ്യാരേജ് നടത്തുകയാണെന്ന് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ ഫോണിന് നെറ്റ് വര്‍ക്കില്ലാത്തതിനാല്‍ ഇപ്പോഴും വിളിക്കാനോ മെസേജ് അയക്കാനോ സാധിക്കുകയില്ല. രണ്ട് മാസത്തെക്ക് കാശ് അയക്കാന്‍ സാധിക്കുകയില്ല എന്നും അനൂപ് പറഞ്ഞു. ആ ജൂലൈ 31 ന് അനൂപിന്റെ നാടായ ആലപ്പുഴ കരുവാറ്റയില്‍ നിന്നും സുഹൃത്തായ ഒരാള്‍ വിളിച്ച പറഞ്ഞാണ് ജാസ്മിന്‍ അറിയുന്നത് അനൂപ് നാട്ടില്‍ ഉണ്ട് ,അയാളുടെ കൂടെ ഒരു സ്ത്രീ താമസിക്കുന്നുണ്ട് എന്നുള്ള വിവരങ്ങള്‍. തുടര്‍ന്ന് ചാലക്കുടി എസ്.എച്ച് കോണ്‍വെന്റിലെ മദര്‍ സൂപ്പിരിയറിനെ കണ്ട് ജാസ്മിന്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ സിസ്റ്റര്‍ ലിഡിയ സ്ഥലം മാറിപോയെന്നും ഇപ്പോള്‍ എവിടെയാണ് എന്ന് അറിയില്ല എന്നും പറഞ്ഞ് അവര്‍ ഉരുണ്ട് കളിക്കാന്‍ ശ്രമിച്ചെങ്കിലും ജാസ്മിന്‍ കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ കോണ്‍വെന്റ് അധികാരികള്‍ സംഭവങ്ങള്‍ അറിയാം എന്ന് സമ്മതിച്ചു.