കോട്ടയത്തെ ഓട്ടോക്കാരുടെ കൊള്ളക്കൂലിയ്ക്കെതിരായ ജാഗ്രതാ ന്യൂസ് വാർത്ത ഏറ്റെടുത്ത് ട്രോൾ കോട്ടയവും ! കോട്ടയത്തെ ഓട്ടോക്കാരിൽ നിന്നുണ്ടായ അനുഭവം പറയാൻ അവസരം ഒരുക്കി ട്രോൾ കോട്ടയം ഫെയ്സ്ബുക്ക് പേജ് ! ട്രോൾ കോട്ടയത്തിലെ പ്രതികരണങ്ങൾ കാണാം

ജാഗ്രതാ ന്യൂസ്
സോഷ്യൽ മീഡിയ
സ്പെഷ്യൽ ഡെസ്ക്

Advertisements

കോട്ടയം : കൊവിഡ് കാലത്തെ കോട്ടയത്തെ ഒരു വിഭാഗം ഓട്ടോക്കാരുടെ കൊള്ള സംബന്ധിച്ച ജാഗ്രതാ ന്യൂസ് ലൈവ് വാർത്തയ്ക്ക് പിന്നാലെ , ഓട്ടോക്കാരുടെ പെരുമാറ്റം സംബന്ധിച്ച് നാട്ടുകാർക്ക് പ്രതികരിക്കാൻ അവസരം ഒരുക്കി ട്രോൾ കോട്ടയം ഫെയ്സ്ബുക്ക് കൂട്ടായ്മ. കോട്ടയം നഗരത്തിൽ ഓട്ടോ ഡ്രൈവർമാരുടെ പെരുമാറ്റമോ , കൂലിയോ സംബന്ധിച്ചുണ്ടായ വിഷയങ്ങളിൽ സാധാരണക്കാരുടെ പ്രതികരണം തേടിയാണ് ട്രോൾ കോട്ടയം എന്ന ഫെയ്സ്ബുക്ക് കുട്ടായ്മ രംഗത്ത് എത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസമാണ് കോട്ടയം നഗരമധ്യത്തിൽ ഓട്ടോ ഡ്രൈവറിൽ നിന്നും യുവ മാധ്യമ പ്രവർത്തകന് ദുരനുഭവം ഉണ്ടായത്. ഈ മാധ്യമ പ്രവർത്തകന് നേരെ ഉണ്ടായ അതിക്രമവും ദുരനുഭവവും സംബന്ധിച്ചു ജാഗ്രതാ ന്യൂസ് ലൈവാണ് ആദ്യം വാർത്ത പുറത്ത് വിട്ടത്. ഇതിന് പിന്നാലെ ഓട്ടോ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം സംബന്ധിച്ച് മറ്റ് മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു. ഇതോടെ വിഷയത്തിൽ കേസെടുത്ത പൊലീസ് അന്വേഷണവും ആരംഭിച്ചു.

ഇതിന് പിന്നാലെയാണ് ട്രോൾ കോട്ടയം ഗ്രൂപ്പ് വിഷയത്തിൽ പ്രതികരണം തേടി രംഗത്ത് എത്തിയിരിക്കുന്നത്. ചിലർ അതി രൂക്ഷമായ രീതിയിൽ പ്രതികരണവുമായി രംഗത്ത് എത്തിയപ്പോൾ മറ്റ് ചിലർ ഓട്ടോ ഡ്രൈവർമാരെ ന്യായീകരിച്ചും രംഗത്ത് എത്തിയിട്ടുണ്ട്.

ടോൾ കോട്ടയം ഗ്രൂപ്പിൽ വന്ന ചില പ്രതികരണങ്ങൾ കാണാം –

വിഷ്ണു പ്രസാദ് വി പി
Rinu R Prasad ബേക്കർ ജംഗ്ഷനിൽ നിന്നും ksrtc വരെ 40 രൂപ ആണ്.. അപ്പോൾ ksrtc to റെയിൽവേ എങ്ങനെ 100 ആകും.. മിനിമം ചാർജ് 30 ആണെങ്കിൽ കൂടി ടൌൺ ചുറ്റി വരുന്നു എന്ന കാരണത്താൽ ആണ് 10 രൂപ കൂട്ടി വാങ്ങുന്നത്.. ആ രീതിയിൽ ആണേൽ 100 രൂപ ഒക്കെ ആണെന്ന് പറയേണ്ടി വരും.

അബിൻ ജേക്കബ് എരുമേലി
സത്യം ആണ്.. കോട്ടയത്ത്‌ നിന്നും ഓട്ടോ വിളിക്കാതെ ബസിനു കേറി ഇറങ്ങുന്നത് ആണ് നല്ലത്… ഇല്ലങ്കിൽ നടന്നു പോകണം..

റിനു ആർ പ്രസാദ്
കഴുതറുപ്പാണ് പലരും. ടൗണിലെ പല ഓട്ടോ സ്റ്റാൻഡിലും ഇത് തന്നെയാണ് അവസ്ഥ. സത്യം തന്നെ.
എന്നാൽ ഇത് മാധ്യമപ്രവർത്തകന്റെ കയ്യിൽ നിന്ന് KSRTC മുതൽ റെയിൽവേ വരെയുള്ള യാത്രക്ക് 100 രൂപ വാങ്ങി എന്നാണ് ആ വാർത്തയിൽ കണ്ടത്. സ്വാഭാവികമായും ഏഷ്യാനെറ്റ്‌ സ്റ്റാഫ്‌ ആവും. അതുകൊണ്ട് തന്നെ വാർത്തയുമായി. പക്ഷെ ഈ യാത്രക്ക് 100 രൂപ കൂടുതൽ ആണെന്ന് എനിക്ക് തോന്നുന്നില്ല.

സിറാജ് ഷുക്കൂർ
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുറിയ്ക്കാൻ എന്നുള്ള കമന്റ്‌ വന്നോ ശകുന്തളേ 😅😅 പിന്നെ ഏതു പാതിരാത്രിയിൽ വന്നു ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാലും അമേരിക്കയിലോട്ട് മാത്രമേ ഓട്ടം പോവു എന്നു പറയുന്ന സേട്ടൻമാരാണ് അവിടുള്ളത്..

നിഷാന്ത് ആർ ജോസഫ്
കോട്ടയത്തെ ഓട്ടോ ചാര്‍ജ്ജിനെ ന്യായീകരിക്കുന്നവര്‍ ഒന്നെങ്കില്‍ ഓട്ടോ ഡ്രൈവര്‍ ആയിരിക്കും അല്ലെങ്കില്‍ തെക്കന്‍ കേരളത്തിന് പുറത്ത് ഓട്ടോയില്‍ യാത്ര ചെയ്യാത്തവരാണ്.
കോഴിക്കോടൊക്കെയുള്ള ഓട്ടോ ചാര്‍ജ്ജ് കേട്ടാല്‍ ഞെട്ടിപ്പോകും.
നമ്മുടെ നാട്ടിലെ പകുതി മാത്രം…!!!

ആൽവിൻ അലക്സ്
കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഓട്ടോയിൽ ഒരു ദിവസം കയറി.. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും നാഗമ്പടം വരെ പോകണമെങ്കിൽ 150 രൂപയാണ് എന്ന് പറഞ്ഞു.. 50 രൂപയുടെ പോലും ഓട്ടം ഇല്ലാത്ത സ്ഥലത്ത് 150 രൂപ വേണം പോലും. .. പോകുന്ന വഴിയിൽ ഐഡ ഹോട്ടലിലെ അവിടെ ഒന്നു നിർത്തണം എന്ന് പറഞ്ഞു.. എൻറെ ഒരു സുഹൃത്ത് വന്ന് നിൽക്കും അവൻറെ കയ്യിൽ ഓട്ട ഒരു സാധനം കൊടുത്തിട്ട് പോകാനാണ്.. ഒരു മിനിറ്റ് പോലും താമസം ഇല്ല എന്നും പറഞ്ഞു.അപ്പോൾ ഓട്ടോക്കാരൻ പറയുകയാണ് വേണമെങ്കിൽ നാഗമ്പടത്ത് കൊണ്ട് ഇറക്കാൻ ഇടയ്ക്ക് നിർത്താൻ പറ്റില്ല എന്ന്… ഇവനൊക്കെ അഹങ്കാരം.. കോട്ടയത്തെ എത്രയും പെട്ടെന്ന് യൂബർ ടാക്സി വന്നാൽ തീർന്നു കിട്ടും. വെറും തെമ്മാടികൾ ആണ് ഇവർ.

Hot Topics

Related Articles