ഹിന്ദുക്കള്‍ക്കെതിരായ ഖലിസ്ഥാൻ ഭീകരപ്രവർത്തനങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്, ഭീകരവാദ പ്രവർത്തനങ്ങള്‍ തടയിടാൻ ട്രൂഡോ സർക്കാർ ശ്രമിക്കണം: ചന്ദ്ര ആര്യ

കാനഡ: ഖലിസ്ഥാൻ ഭീകരർ കാരണം കാനഡയിലെ ഹിന്ദു സമൂഹത്തിലെ ആളുകള്‍ തങ്ങളുടെ സുരക്ഷയെ കുറിച്ച്‌ ആശങ്കപ്പെടുന്നുവെന്ന് കനേഡിയൻ പാർലമെന്റ് അംഗം ചന്ദ്ര ആര്യ. ഖലിസ്ഥാൻ ഭീകരരുടെ ആക്രമണങ്ങള്‍ തടയാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എക്‌സിലൂടെയായിരുന്നു ചന്ദ്ര ആര്യ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Advertisements

“സമീപകാലങ്ങളില്‍ കാനഡയില്‍ ഖലിസ്ഥാൻ വിഘടനവാദികളുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങള്‍ അരങ്ങേറി. ഹിന്ദുക്കള്‍ക്കെതിരായ ഖലിസ്ഥാൻ ഭീകരപ്രവർത്തനങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഹിന്ദു സമൂഹത്തില്‍ നിന്നും ഇത്തരം ആശങ്കകള്‍ കേള്‍ക്കാൻ ഇടയായിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ആഴ്ച, ഒരു കൂട്ടം ഖാലിസ്ഥാനി പ്രതിഷേധക്കാർ എനിക്കെതിരെയും പ്രകടനം നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലാണ് എഡ്മന്റണിലെ ഒരു ഹിന്ദു പരിപാടിയില്‍ ഞാൻ പങ്കെടുത്തത്.”- ചന്ദ്ര ആര്യ കുറിച്ചു. കാനഡക്കാരുടെ ജീവനും സ്വത്തിനും സർക്കാർ സുരക്ഷ ഒരുക്കണം. ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് തടയിടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചന്ദ്ര ആര്യ വ്യക്തമാക്കി. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള കാനഡയുടെ വിവാദ നീക്കത്തെ തുടർന്ന് ഇരുരാജ്യങ്ങളും നയതന്ത്രജ്ഞരെ പരസ്പരം പുറത്താക്കിയിരുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയും കാനഡയും പരസ്പരം സഹകരിച്ച്‌ പ്രവർത്തിക്കാൻ തയ്യാറാവണം. ഖലിസ്ഥാനി വിഘടനവാദികള്‍ ഉയർത്തുന്ന ഭീഷണികള്‍ തിരിച്ചറിഞ്ഞ് ഭീകരവാദത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗങ്ങള്‍ കണ്ടെത്തണമെന്നും ആര്യ ചന്ദ്ര പറഞ്ഞു. രാജ്യത്തെ ഏറ്റവും വിദ്യാസമ്പന്നരും കാനഡയുടെ പുരോഗതിക്കായി നിരവധി സംഭവാനകള്‍ നല്‍കുന്നവരുമാണ് ഹിന്ദു സമുദായത്തിലുള്ളവർ. എന്നാല്‍ ഹിന്ദുക്കള്‍ക്കെതിരായ നീക്കങ്ങളാണ് കാനഡയില്‍ നടക്കുന്നതെന്നും ഇതില്‍ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.