കാതല്‍ ഒരു ചരിത്രവും മമ്മൂക്ക മഹാനടനും, ഇന്റിമേറ്റ് സീൻ വന്ന് കഴിഞ്ഞാല്‍ ചാനല്‍ മാറ്റുന്ന കുടുംബപ്രേക്ഷകരിലേക്ക് സിനിമ കൂടുതല്‍ എത്തി ; ചിന്നു ചാന്ദിനി

ന്യൂസ് ഡെസ്ക് : പേര് പോലെ തന്നെ ആഴമുള്ള കഥയുമായി മമ്മൂട്ടി ചിത്രം കാതല്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇറങ്ങി ദിവസങ്ങള്‍ കടന്നുപോയിട്ടും സമൂഹ മാധ്യമങ്ങളില്‍ കാതലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ഇപ്പോഴിതാ സിനിമയിലെ ഒരു അഭിനേതാവായ ചിന്നു ചാന്ദിനി ചിത്രത്തെക്കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Advertisements

കാതല്‍ എന്ന ചിത്രം ഒരു പുതിയ ചരിത്രമാണെന്നും മമ്മൂട്ടിയെ പോലെ ഒരു മഹാനടൻ ആ ചിത്രം ഏറ്റെടുത്ത് ചെയ്യാൻ കാണിച്ചത് വലിയ കാര്യമാണെന്നും ചിന്നു പറഞ്ഞു. ഇന്റിമേറ്റ് സീനുകള്‍ ചിത്രത്തില്‍ കാണിക്കാതിരുന്നത് ഫാമിലി ഓഡിയൻസിനടുത്തേക്ക് ചിത്രം കൂടുതലായി എത്താൻ കാരണമായിട്ടുണ്ടെന്നും എല്‍.ജി.ബി.ടി.ക്യു കഥകളില്‍ ഫിസിക്കലായിട്ടുള്ള ഇന്റിമസിക്ക് വലിയ പ്രാധാന്യമുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിന്നു പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിന്നു പറഞ്ഞത്

കാതല്‍ എന്ന സിനിമ ശരിക്കും ഒരു ചരിത്രമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥ എല്ലാവര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ പറയാൻ ശ്രമിക്കുന്ന ഒരു സിനിമയാണ് കാതല്‍. വളരെ സെൻസിറ്റീവായിട്ടാണ് അത് ചെയ്തിട്ടുള്ളത്. മമ്മൂക്കയെ പോലെ മഹാനായ ഒരു നടൻ അഭിനയിക്കുകയും നിര്‍മിക്കുകയും ചെയ്യുന്നു എന്നതാണ് വലിയ കാര്യം.

എന്റെ കാഴ്ചപ്പാട് തെറ്റാണോ എന്നെനിക്കറിയില്ല. പലപ്പോഴും എല്‍.ജി.ബി.ടി.ക്യു കഥകളില്‍ ഫിസിക്കലായിട്ടുള്ള ഇന്റിമസിക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. എല്‍.ജി.ബി.ടി.ക്യു മാത്രമല്ല ഒരു ഹെട്രോസെക്ഷ്വല്‍ കപ്പിളിന്റെ ആണെങ്കിലും ഒരുപക്ഷെ കുടുംബ പ്രേക്ഷകരെ അത് പ്രയാസപ്പെടുത്തിയേക്കാം. ഇന്നും ടി.വിയില്‍ എന്തെങ്കിലും ഒരു ഇന്റിമേറ്റ് സീൻ വന്ന് കഴിഞ്ഞാല്‍ ആ ചാനല്‍ മാറ്റുകയോ അല്ലെങ്കില്‍ ആ റൂമില്‍ നിന്ന് രണ്ട് മൂന്ന് പേര് എണീറ്റ് പോവുകയോ ചെയ്യും. പക്ഷെ വ്യക്തിപരമായി എനിക്ക് തോന്നുന്നത്, അത് കാതല്‍ എന്ന സിനിമ ഒരുപാടാളുകള്‍ക്ക് ആക്സസിബിള്‍ ആക്കിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.