ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത യാത്രക്കാരനെ ടിടിഇ മര്‍ദ്ധിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ടിടിഇയെ സസ്പെന്‍റ് ചെയ്തെന്ന് അറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രംഗത്ത്.
യാത്രക്കാരനെ ടിടിഇ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. രാജേഷ് സാഹു എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, ‘വീഡിയോ ഇന്നത്തേതാണ്. ബറൗണി-ലഖ്നൗ എക്സ്പ്രസില്‍ (15203) ടിടിഇ മർദ്ദിച്ചത് ഇങ്ങനെയാണ്.’ തുടര്‍ന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ ടാഗ് ചെയ്ത് കൊണ്ട് അദ്ദേഹം ഇങ്ങനെ കൂടി എഴുതി.’പറയൂ, ഈ ആളുകള്‍ക്ക് ഇതുപോലെ അടിക്കാൻ സ്വാതന്ത്ര്യമുണ്ടോ? ഗുണ്ടകള്‍ക്ക് ടിടിഇയുടെ പേരാണോ നല്‍കിയിരിക്കുന്നത്? എന്തുകൊണ്ടാണ് ഇതൊക്കെ സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നു.?’ ഏറ്റവും ഒടുവിലായി അദ്ദേഹം ഒന്ന് കൂടി ഓര്‍മ്മപ്പെടുതി. ‘വീഡിയോ വ്യക്തമാണ്, നടപടിയെടുക്കുക. തീർച്ചയായും, ആളുകളെ കീടങ്ങളായി ചിന്തിക്കുന്നത് നിർത്തുക. ഇതെല്ലാം കാണുമ്പോള്‍ അസ്വസ്ഥത തോന്നുന്നു.’
രാജേഷിന്‍റെ വൈകാരികമായ പോസ്റ്റിനോടൊപ്പമുള്ള വീഡിയോയില്‍ ഒരു ടിടിഇ ഒരു യാത്രക്കാരന്‍റെ മുഖത്ത് ആഞ്ഞടിക്കുന്നത് കാണാം. യാത്രക്കാരന്‍ കൈ കൂപ്പിക്കൊണ്ട് തല്ലെരുതെന്ന് പറയുന്നതും കേള്‍ക്കാം. ഇതിനിടെ യാത്രക്കാരന്‍റെ കഴുത്തിലിരുന്ന തോര്‍ത്ത് കൂട്ടിപിടിച്ച് അടിക്കാന്‍ ടിടിഇ ശ്രമിക്കുമ്പോള്‍ യാത്രക്കാരന്‍ തോര്‍ത്ത് തന്‍റെ കഴുത്തില്‍ നിന്നും ഊരി മാറ്റുന്നു. ഇതിനിടെ മുകളിലെ ബര്‍ത്തിലിരുന്ന് വീഡിയോ പകര്‍ത്തുന്നതിനിടെ തല്ലെരുതെന്ന് ഒരാള്‍ പറയുന്നതും കേള്‍ക്കാം. ഈ സമയം ടിടിഇ സീറ്റിന്‍റെ മുകളില്‍ കയറി നിന്ന് മുകളിലെ ബര്‍ത്തിലിരുന്ന് വീഡിയോ പകര്‍ത്തുന്നയാളെ തല്ലാന്‍ ശ്രമിക്കുമ്പോള്‍ വീഡിയോ തീരും. ഇന്നലെ ഉച്ചയോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു ദിവസത്തിനുള്ളില്‍ വീഡിയോ 33 ലക്ഷം പേരാണ് കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകീട്ട് നാലരയോടെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്‍റെ ട്വിറ്റ് എത്തി. ‘ഇത്തരം ദുഷ്പ്രവൃത്തികളോട് സഹിഷ്ണുതയില്ലാതെ ടിടിഇയെ സസ്പെൻഡ് ചെയ്തു.’ മന്ത്രിയുടെ ട്വീറ്റ് ഇതിനകം 16 ലക്ഷത്തിന് മേലെ ആളുകള്‍ കണ്ട് കഴിഞ്ഞു. നിരവധി പേരാണ് ഇരു ട്വീറ്റുകള്‍ക്കും തങ്ങളുടെ അഭിപ്രായം കുറിക്കാനെത്തിയത്. ടിടിഇയുടെ നടപടി പൊതുജന മദ്ധ്യത്തിലെത്തിച്ച രാജേഷിനെയും വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നടപടിയെടുത്ത മന്ത്രിയെയും സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അഭിനന്ദിച്ചു.