യുകെയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് വീണ്ടും അവസരങ്ങള്‍; നോര്‍ക്കയുടെ അഭിമുഖം ജൂണ്‍ 6 മുതല്‍ എറണാകുളത്ത്

തിരുവനന്തപുരം : യുണൈറ്റഡ് കിംങ്ഡം (യു.കെ) വെയില്‍സില്‍ (NHS) വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് 2024 ജൂണ്‍ 06 മുതല്‍ 08 വരെ എറണാകുളത്ത് നടക്കും.

Advertisements

ഒഴിവുകള്‍:
JCF: ജൂനിയർ ആൻഡ് ക്ലിനിക്കല്‍ ഫെലോസ് : എമർജൻസി മെഡിസിൻ – 03
SCF: സീനിയർ ക്ലിനിക്കല്‍ ഫെലോസ്: എമർജൻസി മെഡിസിൻ-03, അനസ്തേഷ്യ-02, ജനറല്‍ മെഡിസിൻ-02.
സ്‌പെഷ്യാലിറ്റി ഡോക്ടർമാർ : സൈക്യാട്രി-ഓള്‍ഡ് ഏജ് -02 & ജനറല്‍ അഡല്‍റ്റ് -04


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആർക്കൊക്കെ അപേക്ഷിക്കാം:
ഫുള്‍ ജി.എം.സി രജിസ്ട്രേഷൻ അല്ലെങ്കില്‍ യുകെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച മെഡിക്കല്‍ യോഗ്യതയുള്ളവര്‍.
JCF ഗ്രേഡുകള്‍: പാർട്ട് 1 MRCP/FRCS അല്ലെങ്കില്‍ മറ്റ് ഉചിതമായ യോഗ്യത.
സീനിയർ ഗ്രേഡുകള്‍: സ്‌പെഷ്യാലിറ്റിക്ക് ബാധകമായ പോസ്റ്റ് ഗ്രാജ്വേറ്റ് മെമ്ബർഷിപ്പ് അല്ലെങ്കില്‍ ഫെലോഷിപ്പ് പരീക്ഷകളുടെ ഭാഗം 1 പൂർത്തിയാക്കണം. കഴിഞ്ഞ 5 വർഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങള്‍ ഉള്‍പ്പെടെ) 3 വർഷത്തെ പ്രവൃത്തിപരിചയം. IELTS-7.5 (ഓരോ കാറ്റഗറിയ്ക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ OET ഓരോ മോഡ്യൂളിനും കുറഞ്ഞത് B.

ശമ്ബളം പ്രവൃത്തിപരിചയം കണക്കിലെടുത്ത്
JCF: £37,777 – £49,925,
SCF: £37,737 – £59,336,
സ്‌പെഷ്യാലിറ്റി ഡോക്ടർ: £52,542 – £82,418 വരെ.

ഇതിനോടൊപ്പം പൂർണ്ണ GMC രജിസ്ട്രേഷൻ സ്‌പോണ്‍സർഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.ഡി യിലേയ്ക്ക് മെയ് 27 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

വിശദവിവരങ്ങള്‍ www.nifl.norkaroots.org വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്ബറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.